Saturday, December 28, 2013

"ഞമ്മടെ മലയാളം സ്രേഷ്ട്ട ബാശ !!"

മലയാള ഭാഷ തൻ മാദക  ഭംഗിയിൽ അഭിരമിക്കുന്നവർ,
ഭരണഭാഷ  മലയാളം തന്നെ  വേണമെന്നു വാശി  പിടിക്കുന്നവർ,
മലയാളത്തിനപ്പുറം ലോകമില്ല എന്ന സങ്കല്പ്പലോകതിരിക്കുന്നവർ,
ഒടുവിൽ  ശ്രേഷ്ട്ട ഭാഷ പദവി ഇരന്നു വാങ്ങിയവർ
അന്യഭാഷയുടെ കാലു പിടിക്കാതെ ഈ ഭാഷ പ്രയോഗിക്കാൻ പറ്റില്ലെന്ന് അർദ്ധനഗ്നാൻഗികളും ചപല നാക്കികളുമായ   ടിവി  ചാനൽ  അവതാരികമാർ മാത്രമല്ല സാക്ഷാൽ
ശുഭ്രവസ്ത്രധാരികളായ   മലയാളം വധ്യാര്മാർ പോലും ദിനംപ്രതി  തെളിയിച്ചു  കൊണ്ടിരിക്കുകയാണ് .

ദ്രാവിഡ ഭാഷ കുടുംബത്തിലെ തമിഴ് , കന്നഡ ,തെലുങ്ക്  ഭാഷകൾക്ക്  ഇതിനോടകം ക്ലാസിക്ക് പദവി  കേന്ദ്ര  സർക്കാർ  നൽകികഴിഞ്ഞിരുന്നു .ദ്രാവിഡ ഭാഷ കുടുംബത്തിലെ സംപുഷ്ട്ട  ഭാഷകളിൽ ഒന്നായ മലയാളത്തിനും സർവതാ അർഹത പെട്ടതാണ് ക്ലാസ്സിക്കൽ പദവി. മലയാള ഭാഷക്കും ഇതിനുള്ള അർഹത ഉണ്ടെന്നു സ്ഥാപിക്കുന്ന രേഖകൾ വളരെ കഷട്ടപെട്ടു ശേഖരിച്ചു ഒരു റിപ്പോര്ട്ടാക്കി കേരള ഗവര്മെന്റ്റ്  അയച്ചുകൊടുത്തു  സമ്മർദ്ദം ചെലുത്തിയതിനു ശേഷം ലഭിച്ചതാണ് ഈ ശ്രെഷ്ട്ട ഭാഷ പദവി . എന്നാൽ നമ്മുടെ പാവം മലയാളികൾ അറിയുന്നുണ്ടോ ഇത്തരം പ്രയാസങ്ങളൊക്കെ !
നമ്മുടെ സ്കൂളുകളിലെ  മലയാളം എന്തന്നറിയാൻ ഒരു കവിത നോക്കാം:

" സക്കന്റ്റ് ബല്ലടിച്ച് , പ്രയറും  കഴിഞ്ഞു 
അറ്റന്റൻസ്  രജിസ്റ്റരും  ചോക്കും ഡസ്റ്റരുമായി 
കയറി വന്നു മലയാളം ടീച്ചർ 
ലേറ്റ്   കമേഴ്സിനെ ഗറ്റൗട്   അടിച്ചും
ഹോം വർക്ക് ചെയ്യത്തവർക്ക് ഇമ്പൊസിഷ്യൻ  കൊടുത്തും 
ഫസ്റ്റ്  ബന്ജ്ജ്‌ കാർക്ക് ചില  കൊസ്റ്റ്യൻ ചോദിച്ചും 
ലാസ്റ്റ്  ബജ്ജിലേക്കു നോക്കി ഇടക്കിടെ സൈലസ് പറഞ്ഞും 
എത്ര ഫാസ്റ്റായിട്ടാണു  ഫാസ്റ്റ്  പിരീഡ്  തീർന്നത് .
വാട്ട് എ പിറ്റി ?
ചങ്ങന്പുഴയുടെ പോയം  ഇന്നും  സ്റ്റാർട്ട്‌ ചെയ്യാൻ  പറ്റിയില്ല .
സോറി,   ലറ്റസ് സ്ടാര്ട്ട്  റ്റുമാറൊ ,
താങ്ക്യു മാം  ! "