Sunday, June 8, 2014

                 ആചാരങ്ങൾ  ഉണ്ടാകുന്നത് 

നാം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന  പല   ആചാരങ്ങളും എന്നും  നിലനിര്തെണ്ടാതാണോ ?   പല ആചാരങ്ങളും ഉണ്ടായ ചരിത്ര പശ്ചാത്തലം പഠിച്ചാൽ  പ്രസക്തമല്ലാത്ത  പല ആചാരങ്ങളും അർത്ഥരഹിതമാണെന്ന്  ബോധ്യപ്പെടും. ഒരു  സെൻ  കഥ കേട്ട് നോക്കൂ  :

ഒരു  സന്ധ്യക്ക്‌  ഗുരുവും ശിഷ്യനും ധ്യനിക്കുകയാരിന്നു . ആശ്രമത്തിലെ  പൂച്ച  ശബ്ദമുണ്ടാക്കി  അവരുടെ ശ്രദ്ധ തെറ്റിച്ചു . ഗുരു ശിഷ്യന്മാരോട്  പറഞ്ഞു : 
"വൈകുന്നേരത്തെ ധ്യാന വേളയിൽ ഈ പൂച്ചയെ കെട്ടിയിടണം" 
വർഷങ്ങൾ  കഴിഞ്ഞു . ഗുരു സമാധിയായി . എന്നാൽ ധ്യാനവേളയിൽ  പൂച്ചയെ കെട്ടിയിടുന്ന പതിവ് തുടർന്ന്. ഒരു ദിവസം ആ പൂച്ചയും ചത്തു . എന്നാൽ, ശിഷ്യന്മാർ അതിൻറെ  സ്ഥാനത്ത്  മറ്റൊരു  പൂച്ചയെ കെട്ടിയിട്ടു .
നൂറ്റാണ്ടുകൾ  പിന്നിട്ടു. ആത്മീയ ഗുരുവിൻറെ  പിന്മുറക്കാർ  ധ്യനവേളയിൽ   പൂച്ചയെ കെട്ടിയിടുന്ന  ആചാരത്തിന്റെ  പ്രാധാന്യത്തെ  കുറിച്ച്  ഗംഭീരമായ  തിസീസുകളും പുസ്തകങ്ങളും എഴുതി തുടങ്ങി.

 കെ പി എ  വഹാബ്