Saturday, December 28, 2013

"ഞമ്മടെ മലയാളം സ്രേഷ്ട്ട ബാശ !!"

മലയാള ഭാഷ തൻ മാദക  ഭംഗിയിൽ അഭിരമിക്കുന്നവർ,
ഭരണഭാഷ  മലയാളം തന്നെ  വേണമെന്നു വാശി  പിടിക്കുന്നവർ,
മലയാളത്തിനപ്പുറം ലോകമില്ല എന്ന സങ്കല്പ്പലോകതിരിക്കുന്നവർ,
ഒടുവിൽ  ശ്രേഷ്ട്ട ഭാഷ പദവി ഇരന്നു വാങ്ങിയവർ
അന്യഭാഷയുടെ കാലു പിടിക്കാതെ ഈ ഭാഷ പ്രയോഗിക്കാൻ പറ്റില്ലെന്ന് അർദ്ധനഗ്നാൻഗികളും ചപല നാക്കികളുമായ   ടിവി  ചാനൽ  അവതാരികമാർ മാത്രമല്ല സാക്ഷാൽ
ശുഭ്രവസ്ത്രധാരികളായ   മലയാളം വധ്യാര്മാർ പോലും ദിനംപ്രതി  തെളിയിച്ചു  കൊണ്ടിരിക്കുകയാണ് .

ദ്രാവിഡ ഭാഷ കുടുംബത്തിലെ തമിഴ് , കന്നഡ ,തെലുങ്ക്  ഭാഷകൾക്ക്  ഇതിനോടകം ക്ലാസിക്ക് പദവി  കേന്ദ്ര  സർക്കാർ  നൽകികഴിഞ്ഞിരുന്നു .ദ്രാവിഡ ഭാഷ കുടുംബത്തിലെ സംപുഷ്ട്ട  ഭാഷകളിൽ ഒന്നായ മലയാളത്തിനും സർവതാ അർഹത പെട്ടതാണ് ക്ലാസ്സിക്കൽ പദവി. മലയാള ഭാഷക്കും ഇതിനുള്ള അർഹത ഉണ്ടെന്നു സ്ഥാപിക്കുന്ന രേഖകൾ വളരെ കഷട്ടപെട്ടു ശേഖരിച്ചു ഒരു റിപ്പോര്ട്ടാക്കി കേരള ഗവര്മെന്റ്റ്  അയച്ചുകൊടുത്തു  സമ്മർദ്ദം ചെലുത്തിയതിനു ശേഷം ലഭിച്ചതാണ് ഈ ശ്രെഷ്ട്ട ഭാഷ പദവി . എന്നാൽ നമ്മുടെ പാവം മലയാളികൾ അറിയുന്നുണ്ടോ ഇത്തരം പ്രയാസങ്ങളൊക്കെ !
നമ്മുടെ സ്കൂളുകളിലെ  മലയാളം എന്തന്നറിയാൻ ഒരു കവിത നോക്കാം:

" സക്കന്റ്റ് ബല്ലടിച്ച് , പ്രയറും  കഴിഞ്ഞു 
അറ്റന്റൻസ്  രജിസ്റ്റരും  ചോക്കും ഡസ്റ്റരുമായി 
കയറി വന്നു മലയാളം ടീച്ചർ 
ലേറ്റ്   കമേഴ്സിനെ ഗറ്റൗട്   അടിച്ചും
ഹോം വർക്ക് ചെയ്യത്തവർക്ക് ഇമ്പൊസിഷ്യൻ  കൊടുത്തും 
ഫസ്റ്റ്  ബന്ജ്ജ്‌ കാർക്ക് ചില  കൊസ്റ്റ്യൻ ചോദിച്ചും 
ലാസ്റ്റ്  ബജ്ജിലേക്കു നോക്കി ഇടക്കിടെ സൈലസ് പറഞ്ഞും 
എത്ര ഫാസ്റ്റായിട്ടാണു  ഫാസ്റ്റ്  പിരീഡ്  തീർന്നത് .
വാട്ട് എ പിറ്റി ?
ചങ്ങന്പുഴയുടെ പോയം  ഇന്നും  സ്റ്റാർട്ട്‌ ചെയ്യാൻ  പറ്റിയില്ല .
സോറി,   ലറ്റസ് സ്ടാര്ട്ട്  റ്റുമാറൊ ,
താങ്ക്യു മാം  ! "


Friday, November 29, 2013

FACE ADVENTEROUS JOURNEY EVEN ONCE IN LIFE

If  Life is a Journey, We  Should Over Come Hurdles and Crossings...

ജീവിത യാത്രാ  സരണിയിൽ  അഭി മുഖികരിക്കേണ്ടി  വരുന്ന പ്രയാസങ്ങളും പ്രതിബന്ധങ്ങളും മറികടക്കുക തന്നെ വേണം . അതിന്റെ തയ്യാറെടുപ്പ് എന്നോണം  കഠിന   കഠോരമായ കൊടും വനത്തിലൂടെ  ഞങ്ങളുടെ കുടുംബം  നടത്തിയ  ഒരു സാഹസിക യാത്രയുടെ  തനിപ്പകര്പ്പ്  നിങ്ങള്ക്ക്  കാണാം . ഇത്തരം  യാത്രകൾ നമ്മെ ഊർജസ്വലരാക്കുക തന്നെ ചെയ്യും !

   Courtesy to video coverage:
  Nowfal Mohammed,Dubai


Thursday, November 28, 2013

ജീവിതം ഒരു യാത്ര ! അത് സഫല മായ യാത്ര ആവട്ടെ !

           
                  

                                   സഫലമീ യാത്ര !


എത്ര എത്ര തലമുറകളൾ വന്നു പോയി  . യാത്ര  പറഞ്ഞു പോയ  നമ്മുടെ പൂർവീകരിൽ എത്ര പേരെ നമുക്കു ഓർക്കാൻ പറ്റുന്നു ! നമ്മളും യാത്ര പോകാൻ വേണ്ടി കാത്തിരിക്കുന്നു . ആ കാത്തിരിപ്പാണ് ജീവിതം. അതിനിടയിൽ എത്ര എത്ര  കാഴ്കാഴ്ചകൾ! - ആടുന്ന ആട്ടങ്ങൾ ,പാടുന്ന  പാട്ടുകൾ  - ആനന്ദകരവും  ശോകവും ആയ പാട്ടുകൾ- തർക്ക വിതർക്കങ്ങൾ, പ്രത്യശാസ്ത്ര  സംഘട്ടനങ്ങൾ ,നരഹത്യകൾ , പ്രണയങ്ങൾ,  പ്രണയ  നൈരാശ്യങ്ങൽ  ആർത്തി  മൂത്ത വെട്ടിപിടുത്തങ്ങൾ ,സർവോപരി   കണ്ണിൽ ചോരയില്ലാത്ത  പ്രകൃതി ചൂഷണങ്ങൾ !

എന്നാൽ നമ്മെ നിസ്മയിപ്പിക്കും വിധം ഈ യാത്രയിൽ  കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത  എത്ര എത്ര   നയന  മനോഹര കാഴ്ചകൾ  !  നമ്മുടെ അഭി മാന മായ  പശ്ചിമ  ഘട്ട മല നിരകൾ ( നമുക്ക് ശേഷം  വരുന്നവര്ക്ക്  അത് കാണാൻ പറ്റുമോ എന്നറിയില്ല ) പന്നെ  കൊടുത്തിട്ടും കൊടുത്തിട്ടും മതിവരാത്ത സ്നേഹ  വായ്പുകൾ , കൊതിച്ചിടും കൊതിച്ചിടു  തൃപ്തി  വരാത്ത സ്വാന്ത്വന  സ്പർശങ്ങൽ !

ഈ  യാത്ര നമുക്കും അവസാനിപ്പികേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നുണ്ടോ?
നമ്മുടെ വയലാർ  പറഞ്ഞ പോലെ " ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടീ.."  എന്ന് പാടിയാലും യാത്ര അവസാനിപ്പിച്ചേ  മതിയാവൂ..
 ഈ തിരിച്ചറിവിൽ നമുക്ക് ചെയ്യാൻ ആവുന്നത് എന്ത് ?   ഈ  യാത്ര സരണിയിൽ  നന്മയുടെ കാല്പാടുകൾ  മാത്രം  സൃഷ്ടിച്ചു കൊണ്ട് ,സ്നേഹത്തിന്റെ പരിമളം പരത്തികൊണ്ട്  ലക്ഷ്യ സ്ഥാനം എത്തും വരെ നമുക്ക് യാത്ര തുടരാം . അതെ, നമ്മുടെ യാത്ര സഫലമാകട്ടെ ! 
 സഫലമീ യാത്ര !!
ശുഭ യാത്രാ ആശംസകൾ !!!
കെ. പി. വഹാബ്