സഫലമീ യാത്ര !
എത്ര എത്ര തലമുറകളൾ വന്നു പോയി . യാത്ര പറഞ്ഞു പോയ നമ്മുടെ പൂർവീകരിൽ എത്ര പേരെ നമുക്കു ഓർക്കാൻ പറ്റുന്നു ! നമ്മളും യാത്ര പോകാൻ വേണ്ടി കാത്തിരിക്കുന്നു . ആ കാത്തിരിപ്പാണ് ജീവിതം. അതിനിടയിൽ എത്ര എത്ര കാഴ്കാഴ്ചകൾ! - ആടുന്ന ആട്ടങ്ങൾ ,പാടുന്ന പാട്ടുകൾ - ആനന്ദകരവും ശോകവും ആയ പാട്ടുകൾ- തർക്ക വിതർക്കങ്ങൾ, പ്രത്യശാസ്ത്ര സംഘട്ടനങ്ങൾ ,നരഹത്യകൾ , പ്രണയങ്ങൾ, പ്രണയ നൈരാശ്യങ്ങൽ ആർത്തി മൂത്ത വെട്ടിപിടുത്തങ്ങൾ ,സർവോപരി കണ്ണിൽ ചോരയില്ലാത്ത പ്രകൃതി ചൂഷണങ്ങൾ !
എന്നാൽ നമ്മെ നിസ്മയിപ്പിക്കും വിധം ഈ യാത്രയിൽ കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത എത്ര എത്ര നയന മനോഹര കാഴ്ചകൾ ! നമ്മുടെ അഭി മാന മായ പശ്ചിമ ഘട്ട മല നിരകൾ ( നമുക്ക് ശേഷം വരുന്നവര്ക്ക് അത് കാണാൻ പറ്റുമോ എന്നറിയില്ല ) പന്നെ കൊടുത്തിട്ടും കൊടുത്തിട്ടും മതിവരാത്ത സ്നേഹ വായ്പുകൾ , കൊതിച്ചിടും കൊതിച്ചിടു തൃപ്തി വരാത്ത സ്വാന്ത്വന സ്പർശങ്ങൽ !
ഈ യാത്ര നമുക്കും അവസാനിപ്പികേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നുണ്ടോ?
നമ്മുടെ വയലാർ പറഞ്ഞ പോലെ " ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടീ.." എന്ന് പാടിയാലും യാത്ര അവസാനിപ്പിച്ചേ മതിയാവൂ..
ഈ തിരിച്ചറിവിൽ നമുക്ക് ചെയ്യാൻ ആവുന്നത് എന്ത് ? ഈ യാത്ര സരണിയിൽ നന്മയുടെ കാല്പാടുകൾ മാത്രം സൃഷ്ടിച്ചു കൊണ്ട് ,സ്നേഹത്തിന്റെ പരിമളം പരത്തികൊണ്ട് ലക്ഷ്യ സ്ഥാനം എത്തും വരെ നമുക്ക് യാത്ര തുടരാം . അതെ, നമ്മുടെ യാത്ര സഫലമാകട്ടെ !
സഫലമീ യാത്ര !!
ശുഭ യാത്രാ ആശംസകൾ !!!
കെ. പി. വഹാബ്
This comment has been removed by the author.
ReplyDelete